മാതാപിതാക്കൾക്കാണോ … ഉത്തമ വിദ്യാഭ്യാസം വേണ്ടത് ?

ഞാൻ ഒരു കഥ പറഞ്ഞിട്ടു തുടങ്ങാം… കഥയല്ല ഈ കൊച്ചു കേരളത്തിൽ തന്നെ സംഭവിച്ചതാണ് …

ഒരിക്കൽ പ്രമുഖ മോട്ടിവേഷൻ ടോക്കറായ ജോസഫ് അന്നക്കുട്ടി ജോസിനെ ഒരു സ്ക്കൂളിൽ അൽപം നല്ല കാര്യങ്ങൾ പങ്കു വെക്കാനായി ക്ഷണിച്ചു … ക്ഷണം സ്വീകരിച്ച ജോസഫ് വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ ഗ്രഹിക്കാവുന്ന വിതം ക്ലാസെടുത്തു കഴിഞ്ഞപ്പോൾ … സ്ക്കൂളിലെ ഒരു അധ്യാപിക എണീറ്റ് നിന്ന് കുട്ടികളോടായിട്ട് പറഞ്ഞു … ഇനി നമുക്ക് ക്ലാസെടുക്കാൻ വെന്ന അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള ഊഴമാണ് … തൽപരക്ഷികൾക്കു കയ്യ് പൊക്കാം …. ഉടനടി മൂന്നു വിദ്യാർത്ഥിനികൾ മാത്രം അവരുടെ കരങ്ങളുയർത്തി …. അങ്ങനെ പേർസണൽ കാര്യങ്ങൾ സംസാരിക്കുന്നതായോണ്ട് ആ സെഷൻ ഓഫീസ് റൂമിലായിരുന്നു നടന്നത് …. ആദ്യത്തെ വിദ്യാർത്ഥിനി വന്നു സംസാരിക്കാൻ തുടങ്ങി …. അവൾ ശരിക്കും നല്ല സുന്ദരിയും മറ്റു എന്തൊക്കായാണോ ഒരു പെൺകുട്ടിക്ക് വേണ്ട സ്വഭാവ ഗുണങ്ങൾ അതെല്ലാം ഒത്തിണങ്ങി ചേർന്ന ഒരു കുട്ടി …. പക്ഷേ മനസ്സിന്റെ ഉള്ളം ആരോടും പങ്കുവെക്കാൻ സാധിക്കാത്ത ഒരു നിരാശ അവളുടെ മുഖത്തുണ്ടായിരുന്നു … ആ വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയത് ജീവിതത്തിൽ ഒരു വലിയ പാപത്തെ രഹസ്യമായി ഒരാളോട് കുറ്റസമ്മതം പറയുന്ന ലാഘവത്തോടെയായിരുന്നു … “സാറേ …. ഞാൻ ഒരു തെറ്റു ചെയ്തു പോയി , അതു തെറ്റാണോ ശരിയാണോന്നെനിക്ക് തീർപ്പില്ല , പക്ഷേ നിങ്ങൾക്കതു തെറ്റായിരിക്കും … ” അവൾ സംസാരിച്ചത് അവളെ തേച്ചിട്ടു പോകുക എന്നു പറയില്ലേ …. ആ ഉള്ളു നീറുന്ന അനുഭവമായിരുന്നു ജോസഫ് സാറിനോട് പങ്കു വെച്ചത് ….തന്റെ സീനിയറായ ഒരു ചേട്ടൻ തന്റെ പിന്നാലെ നടക്കുന്നത് ആദ്യം ശല്യമായി തോന്നിയെങ്കിലും … പിന്നീട് തീരെ കടുപ്പമില്ലാത്ത അവളുടെ ഹൃദയത്തിൽ അതൊരു സ്നേഹമായി ഒടുവിൽ പ്രണയമായി …. ആദ്യമൊക്കേ ഒറ്റക്ക് കാണാൻ വിളിച്ചാലൊന്നും ചെല്ലിലാർന്നു പിന്നീടത് പോയി തുടങ്ങി അതൊരു പതിവായി ഒടുക്കം ചുരുക്കി പറഞ്ഞാൽ ആ പ്രായക്കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കാൻ പാടില്ലാത്ത ആ സംഭവം നടന്നു …. ദിവസങ്ങൾക്കു ശേഷം കാമുകൻ അവളുടെ സമീപനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി തുടങ്ങി … ഒടുവിൽ അതൊരു തോപ്പായി മാറി …. അവൾക്ക് മനസാക്ഷിയെ നഷ്ടപെടലും ലോകത്തിന്ന് വൈറൽ തേപ്പും ….
പക്ഷേ അസാധാരണമായി അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെ സ്വന്തം കൂട്ടുകാരികളോടോ അല്ലെങ്കിൽ സ്വന്തം ഉറ്റവരയായ മാതാപിതാക്കളോടു പോലും പറയാനുള്ള ദൈര്യം ലഭിച്ചില്ല …. കാരണമിതായിരുന്നു അച്ഛൻ എപ്പോഴും വികൃത ശബ്ദത്തോടെയാണ് അവളെ സമീപിക്കാർ , അമ്മയ്ക്ക് പിന്നെ അവളോട് സംസാരിക്കാൻ പോലും സമയമില്ല താനും…. ഇതും പറഞ്ഞ് വിദ്യാർത്ഥിനി ജോസഫ് സാറിന്റെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞു … പുറത്ത് അടുത്ത ഊഴം കാത്തു നിക്കുന്ന വിദ്യാർത്ഥിനികൾ പരസ്പരം അവളുടെ കരച്ചലിനെ പ്രവചിക്കുന്നു … എന്തായാലും ജോസഫ് സാർ കുട്ടിക്ക് ഉപദേശം കൊടുത്തു … പാപത്തിൽ നിന്ന് മോചനം നടത്തി ജീവിതത്തിലേക്കു തിരികെ നടക്കുക … പുതിയ രസങ്ങളിൽ മധുരം രുചിക്കുക … പിന്നീട് വന്ന രണ്ടു പേരും ഇതിനോട് സാദൃശ്യമുള്ള അനുഭവങ്ങൾ സാറിനോട് പങ്കുവെച്ചു … പക്ഷേ ജീവിത ദുരന്തങ്ങൾ കേൾക്കാനുള്ള മാതാപിതാക്കൾ അവർക്കില്ലായിരുന്നു ….

ഞാൻ പറഞ്ഞു വരുന്നത് ഉന്നത വിദ്യാഭ്യാസത്തിനേക്കാളും ജനങ്ങൾക്കു വേണ്ടത് ഉത്തമ വിദ്യാഭ്യാസമാണ് …. ഇനി എന്താണീ ഉത്തമ വിദ്യാഭ്യാസം മനസ്സാക്ഷിയെ തിരിച്ചറിയാനുള്ള അറിവ് ….

ഈ വിദ്യാഭ്യാസം ഇന്ന് പലർക്കും നഷ്ടപെട്ടിട്ടുണ്ട് …. സ്വന്തം മക്കളുടെ ആഗ്രഹങ്ങളറിയാൻ അവരുടെ സന്തോഷങ്ങളറിയാൻ അവരുടെ ജീവിതത്തിലെ ഒരു ചെറിയ വേദനകളറിയാനുള്ള ചെറിയൊരു സമീപനം എന്നാണോ ഓരോ രക്ഷിതാവും സമീപിക്കുന്നത് … എന്നാണോ തന്റെ മക്കൾ അവരുടെ ജീവിതത്തെ തുറന്നു സംസാരിക്കുന്നത് … അന്നായിരിക്കും അവരിൽ നിന്ന് സ്വന്തം പഴിക്കുന്ന മക്കളിൽ നിന്നുള്ള ദുരന്തങ്ങൾ ഇല്ലാതെയാവുക എന്ന് ശാഠ്യമനസ്സോടെ ഉണർത്തുകയണ്…

Be street smart than book smart ….റഫീഅ് പി വി
പരിയങ്ങാട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s