KR MEERA – കഥയെഴുത്ത്

Reviewed by Rashid Muzni

കഥയുണ്ടായിരുന്നെങ്കിൽ

“വായന മരിക്കുകയില്ല, പക്ഷേ പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചു വീഴും”
കെ ആർ മീര

കുട്ടിക്കാലംമുതൽ കൂടെ കൂട്ടിയ വായനകൾ കഥാകാരി യാവുന്നതിൽ ശക്തമായി സ്വാധീനിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും.
ഓരോ കഥയും രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച അനുഭവങ്ങൾ അനാവരണം ചെയ്യപ്പെടുന്നതാണ് ഈ കൃതി.

ഓരോ മനുഷ്യനും ഓരോ കഥയുണ്ടാകും, ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് ദുഃഖവും ഇഴചേർന്നു നിൽക്കുന്നതാണെന്ന് മാത്രം.

കണ്ണീരിനാൽ നനച്ച് വളർത്തിയെടുത്ത ഓരോ കഥകളും വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് എന്നതാണ് മീരയുടെ കഥകൾ ബാക്കിയാക്കുന്നത്.

മാർക്വസ് പറയുന്നത് പോലെ “നിങ്ങൾ അനുഭവിച്ചത് എന്തെങ്കിലും എഴുതുന്നതാണ് നല്ലത്, എന്തെന്നാൽ അനുഭവിച്ചതും അനുഭവിക്കാത്തതും വായനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാം”. ഈയൊരു വാക്യത്തെ അർത്ഥ പൂർണമാക്കുന്നത് ആണ് മീരയുടെ ഓരോ കഥയും.

ജീവിതത്തിലെ ഓരോ സന്ദർഭങ്ങളെയും തന്റേതായ ഭാഷയിൽ എഴുതി അത് വായനക്കാരിലേക്ക് സമർപ്പിക്കുകയാണ് മീര.
മനുഷ്യൻ മരിക്കുന്നിടത്തോളം കഥകളും നിലനിൽക്കുന്നു, ഒരു പക്ഷേ മനുഷ്യൻ അതിനെ അറിഞ്ഞില്ലെങ്കിൽ പോലും.

‘കഥയെഴുത്തിൽ’ മുഴുവൻ മീരയുടെ ജീവിതാനുഭവങ്ങളാണ് പറയുന്നത്.അതോടൊപ്പം മീര എന്ന എഴുത്തുകാരി രൂപപ്പെട്ട പശ്ചാത്തലവും. അവസാനം മീര പറഞ്ഞുവെക്കുന്നത് കുട്ടിക്കാലത്ത് എല്ലാ കഥകളുടെയും നായിക ഞാൻ തന്നെയായിരുന്നു ലോകം “അണ്ടർ എസ്റ്റിമേറ്റ്” ചെയ്യുന്ന ഒരു പെൺകുട്ടിയുടെ പോരാട്ടമായിരുന്നു എല്ലാത്തിന്റെയും പ്രമേയം.

ജിം തോംപ്സൺ പറഞ്ഞത് “എല്ലാ പുസ്തകങ്ങൾക്കും ഒരു പ്രമേയമേയുള്ളൂ’Things are not what they seem’.

എൻ പ്രഭാകരന്റെ ‘കിടപ്പറ രഹസ്യം’ എന്ന കഥയിൽ നിന്നാണ് എഴുത്തിന്റെ ഉരകല്ല് കിട്ടിയതെന്ന് യാതൊരു വൈമനസ്യവും കൂടാതെ മീര പങ്കുവെക്കുന്നു.
ഒരു കഥ ആര് എഴുതുന്നു എന്നത് പ്രശ്നമല്ല, അതിൽ ചോര കിനിയുന്ന നഗ്നതയും ആയി ഒരു സത്യം നിവർന്നുകിടക്കുന്നു വോ എന്ന് സൂക്ഷിച്ചു നോക്കുക. അതുമതി.

കഥ അവസാനിച്ചു എന്ന് വേവലാതി പൂണ്ടവർക്കിടയിൽ നിന്നും പുതിയ കഥകളുമായി നമ്മളിലേക്ക് കടന്നു വരാൻ കഴിയുമെന്ന വിശ്വാസമാണ് മീര ബാക്കി വെക്കുന്നത്.

✍️ RASHID. M ചിറ്റാരിപ്പറമ്പ്

You can purchase this book via  : https://amzn.to/326NyFs

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s