Turkey | Kidu Lokam Series | Ep 1 | Kidu Vibes

തുർക്കിയെ കുറിച്ചു .. ഒറ്റ നോട്ടത്തിൽ

Geography

തുർക്കി,തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനാതോളിയൻ പെനിസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാഷ്ട്രം. തലസ്ഥാനം അങ്കാറ ആണെങ്കിലും , ഇസ്താംബുൾ ആണ്‌ ഏറ്റവും വലുതും നിഭിടവുമായ നഗരം. കിഴക്കൻ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ അനതോളിയ എന്നുമാണ് അറിയപ്പെടുന്നത് . ഈ ഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് (Dardanelles) കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു.

People

യുറോപ്യന്മാരുടേയും മംഗോളിയരുടേയും സങ്കരവംശജരാണ് തുർക്കികൾ.പടിഞ്ഞാറൻ മംഗോളിയയിലെ അൾതായ് മലമ്പ്രദേശമാണ് തുർക്കികളുടെ ആദ്യകാലവാസസ്ഥലം. ഇവർ നാടോടികളായിരുന്നു. അങ്ങനെ പടിഞ്ഞാറോട്ട് നീങ്ങി. ആദ്യസഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെ, മദ്ധ്യേഷ്യയിൽ മുഴുവൻ വ്യാപിച്ച് ഇവർ കാസ്പിയന്റെ തീരത്തെത്തി.

മിക്ക തുർക്കിക് ജനവിഭാഗങ്ങളും അവരുടെ പൗരാണികാവാസകേന്ദ്രമായ മദ്ധ്യേഷ്യയിൽ അധിവസിക്കുന്നു. തുർക്കി എന്ന വാക്ക് മുകളിൽപ്പറഞ്ഞ എല്ലാ തുർകിക് ജനവിഭാഗങ്ങളേയും ഉദ്ദേശിക്കുന്നതുകൊണ്ട് തുർക്കി രാജ്യത്ത് അധിവസിക്കുന്ന തുർക്കികളെ പ്രത്യേകമായി സൂചിപ്പിക്കുന്നതിന് തുർക്കിഷ് എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്.

ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും ഇസ്‌ലാം മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം. ജനസംഖ്യയുടെ 8% വരുന്ന കുർദുകൾ (Kurds) പ്രധാന വംശീയ ന്യൂനപക്ഷമാണ്.

Politics

പതിനൊന്നാം നൂറ്റാണ്ടീൽ തുർക്കികൾ ഏഷ്യാമൈനറിൽ (അനറ്റോളിയ) എത്തുന്നതിനു മുമ്പ് ഇവിടം ഹിറ്റൈറ്റ്, പേർഷ്യൻ, ഗ്രീക്ക്, റോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനർ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ കീഴിലായി.

സെൽജൂക് തുർക്കികളായിരുന്നു എത്തിയ ആദ്യത്തെ തുർക്കി 1071 -ൽ ബൈസാന്തിയൻ ചക്രവർത്തിയെ മാൻസികേർട്ട് യുദ്ധത്തിൽ പരാചയപ്പെടുത്തി അവിടെ റൂം സൽത്തനത്ത് സ്ഥാപിച്ച സെൽജൂഖികളാണ് ഏഷ്യാമൈനറിൽ ആദ്യമെത്തിയതുർക്കിവംശജർ. പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളിയർ സെൽജൂക്കുകളെ പരാജയപ്പെടുത്തിയതോടെ അവരുടെ ആധിപത്യം ദുർബലമായി. ഇതോടെ പതിമൂന്നാം നൂറ്റാണ്ടീന്റെ പകുതിയോടെ ഉണ്ടായതാണ് സോഗത് അമീറത്ത്. ഉസ്മാൻ ഒന്നാമനായിരുന്നു ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ഒട്ടോമനുകൾ എന്നറിയപ്പെട്ടു. 1453-ൽ ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ, ബൈസാന്റൈൻ സാമ്രാജ്യത്തിൽ നിന്നും കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തത് തുർക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. അങ്ങനെ ഏഷ്യാമൈനറിലെ ഒരു ചെറിയ അമീറത്തിൽ തുടങ്ങി ലോകത്തിലെ വൻകിട ശക്തിയായി മാറിയ ഒട്ടോമൻ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു.

ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. 1920-ൽ സഖ്യകക്ഷികളുമായുള്ള സെവ്ര കരാറിൽ ഒപ്പുവച്ചതിലൂടെ, ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ഓട്ടമൻ തുർക്കിക്കു നഷ്ടമായി. ഈ കരാറിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് മുസ്തഫ കെമാൽ പാഷ അങ്കാറയിൽ ഒരു ബദൽ സർക്കാർ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയിൽനിന്ന് തുർക്കിയെ മോചിപ്പിച്ചതിനൊപ്പം, കെമാൽ പാഷ ഓട്ടൊമൻ സുൽത്താൻ ഭരണം അവസാനിപ്പിച്ച് 1923-ൽ തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കി. അത് കൊണ്ട് അവർ “അതാ തുർക്” അഥവാ തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്നു.
ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, നാറ്റോ, ഒ.ഇ.സി.ഡി. ഒ.എസ്.സി.ഇ. ജി-20 രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.

Food

തുർക്കിയിലെ ഭക്ഷണങ്ങൾ എപ്പോഴും പഴയ ottoman രീതിയെ ഓർമിപ്പിക്കുന്നതാണ്. ഇവിടത്തെ ഭക്ഷണങ്ങളിൽ മദ്ധ്യേശ്യ, കിഴക്കേ യൂറോപ് എന്നിവിടങ്ങളിലെ ഭക്ഷണങ്ങളും ഇവിടെ ജനകീയമാണ്. കബാബുകളിൽ പ്രശസ്തമായ ശിഷ് കബാബ്, ഡോണർ, ബക് ലാവ എന്നീ ഡിഷുകൾ പ്രശസ്തമാണ്.

ചായ ഇവിടെ പ്രധാനമാണ്. ഇവിടത്തെ ഏകദേശം 96% ജനങ്ങളും ദിനം പ്രതി പല തവണ ചായ കുടിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. അങ്ങനെ കണക്കെടുത്തു നോക്കുമ്പോൾ ഓരോ തുർക്കിക്കാരാനും ഓരോ വർഷവും 3 കിലോയോളം ചായപൊടി ഉപയോഗിക്കുന്നു.

എന്നാലും യൂറോപ്യൻമാർക്ക് കോഫി പരിചയപ്പെടുത്തിയത് തന്നെ തുർക്കികളാണെന്ന് പറയപ്പെടുന്നു.
തുർക്കി യിലെ 49 ശതമാനത്തോളം പ്രദേശങ്ങളും കൃഷിക്കായാണ് വിനിയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പുറത്തു നിന്ന് ഭക്ഷണം വാങ്ങേണ്ട ആവശ്യം തുർക്കിക്കില്ല.

Sports

Oil wrestling ആണ് ദേശീയ കായിക മത്സരം
എന്നാലും ഏറ്റവും ജനകീയം ഫുട്ബോൾ ആണ്. . 2000 ത്തിൽ Galatasaray എന്ന തുർക്കിഷ് club UEFA Cup ഉം UEFA Super Cup ഉം നേടിയിരുന്നു. രണ്ട് വർഷത്തിന് ശേഷം , 2002 ൽ നടന്ന fifa world cup ഇൽ Turkish national team മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2008 ഇൽ national team UEFA യൂറോ കപ്പിൽ semi-final വരെ എത്തിയിരുന്നു. 2005 UEFA Champions League Final നടന്നത് ഇസ്താംബൂളിലെ Atatürk Olympic സ്റ്റേഡിയത്തിലാണ്.

Architecture
തുർക്കി യിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇസ്‌തംബൂൾ അതിന്റെ വശ്യമായ നിർമിതി കൊണ്ടാണ് ആകർഷകമാകുന്നത്. Hagia സോഫിയയും blue mosque ഉം അവിടെ തലയുയർത്തി നിൽക്കുന്നു.
രണ്ട് ഭൂഗണ്ടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഏക പട്ടണവും ഇസ്‌തംബൂൾ ആണ്.
അതു പോലെതന്നെ നിർമിച്ച 82 693 ത്തിൽ അധികം പള്ളികൾ തുർക്കിയിൽ ഉണ്ട്.
തുർക്കിയിലെ Tünel railway ആണ് ലോകത്തിലെ തന്നെ രണ്ടാമത്തെ underground railway

Entertainment

Ottoman empire സ്ഥാപകൻ usman ഗാസിയുടെ പിതാവ് എർത്തുറുലിന്റെ കഥ പറയുന്ന ദിരിലിശ് എർത്തുറുലും അതിന്റെ രണ്ടാം ഭാഗമായിറങ്ങി usman ഗാസിയുടെ കഥ പറയുന്ന kurulus osman ഉം ലോകത്താകമാനമുള്ള പ്രേക്ഷക പ്രശംസ നേടിയ ടെലിവിഷൻ series കളാണ്. ഈ രണ്ട് series കളും വ്യാപകമായി തുർക്കി ദേശീയത വളർത്തുന്നത് കൊണ്ടും
ഗവണ്മെന്റ് നേരിട്ട് നടത്തുന്ന TRT ONE ചാനലിൽ ആണ് ഇത് പ്രക്ഷേപണം നടത്തുന്നത് എന്നത് കൊണ്ടും ഇതിന്നു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വ്യാപക ആരോപണമുണ്ട്.
അത് കൂടാതെ ദെലിലർ പോലോത്ത സിനിമകളും പ്രശസ്തമാണ്.
അവിടത്തെ പ്രത്യേക music വളരെ ഹൃദയ ഹാരിയാണ്. Dombra യാണ് പ്രധാന music ഉപകരണം. കൂടാതെ അറബിക് ശൈലിയിൽ ഉള്ള ദഫും ശഹനായിയും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s