ആയുസ്സിന്റെ പുസ്തകം – സി.വി ബാലകൃഷ്ണൻ

“അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ, എന്റെ നിലവിളി എങ്ങും തടഞ്ഞു പോകരുതേ”

യോഹന്നാന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് നോവൽ.
അമ്മയില്ലാതെ വളരേണ്ടി വരുന്ന ബാല്യം ഒരാളെ എത്രമേൽ ഏകാകിയാക്കുന്നുവെന്ന് അവിടം വെളിവാക്കുന്നു.
അലക്ഷ്യമായി ജീവിച്ച അപ്പൻ തോമ, ആർക്കോ വേണ്ടി ജീവിച്ച ആനി, കുറ്റബോധം പേറി മരിച്ച പൗലോ അപ്പാപ്പൻ.
ഇവർക്കിടയിൽ വിളറിയും വളർന്നും യോഹന്നാൻ.
ബൈബിളും വിശ്വാസപ്രമാണങ്ങളും അടിച്ചേൽപ്പിക്കുന്ന ചട്ടക്കൂടിന്റെ ഭീതിയിൽ നിന്നുകൊണ്ട് തന്നെ അവൻ മനുഷ്യരെ അറിയുന്നു. അനുഭവിക്കുന്നു.

യാക്കോബ് നോവലിന്റെ വേറിട്ട മുഖമാണ്. അയാളിലെ ചോദ്യങ്ങൾ കൊളുത്തിവക്കുന്ന തിരി നോവലിന്റെ വെളിച്ചമാകുന്നു. വിശ്വാസപ്രമാണങ്ങൾ ശക്തമായി വിമർശിക്കപ്പെടുന്നു. പലയിടങ്ങളിലും യാക്കോബിന്റെ ശരി തെറ്റുകൾ വായനക്കാരെ ചിന്താമഗ്നരാക്കുന്നുണ്ട്.

മനുഷ്യവിചാരവികാരങ്ങളെ ഒട്ടും കലർപ്പില്ലാതെ തന്നെ വരച്ചുവക്കുന്നുണ്ട് നോവൽ.പ്രേമവും, കാമവും, ലഹരിയുമൊക്കെ നോവലിലെ മുഖ്യകഥാപത്രങ്ങളാവുന്നതും അങ്ങനെയാണ്.

വികാരങ്ങളുടെ ആസക്തിയിൽ ജീവിച്ചവരാണ് സ്ത്രീകഥാപാത്രങ്ങൾ ഏറെയും.ജീവിതത്തിന്റെ ഉൾപ്രേരണകളാൽ നയിക്കപ്പെട്ടവർ.ആനിയും, മേരിയും സാറയും, ബ്രിജിത്താമ്മയും ഒക്കെ ഇതിന്റെ ഉറച്ച ഉദാഹരണങ്ങളാവുന്നു.

ഭാഷയുടെ വശ്യമായ ഒഴുക്കാണ് നോവലിന്റെ മറ്റൊരു ഭംഗി.
ബൈബിൾ വചനങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവിതങ്ങൾ. അതിൽ സുഖദുഃഖ മിശ്രിതമായ അനുഭവങ്ങൾ കുടികൊള്ളുന്നു. പാപപുണ്യങ്ങളുടെ ഏറ്റക്കുറച്ചിലുകളും മൂർച്ഛയോടെ ആവിഷ്ക്കരിക്കപ്പെടുന്നു.

സ്വന്തം സുഖസന്തോഷങ്ങളെ ബലി കഴിച്ചുള്ള പുണ്യം തേടലുകളെ നോവൽ ചോദ്യം ചെയ്യുന്നു. അത്തരം വിശ്വാസപ്രമാണങ്ങളുടെ മഹത്വവൽക്കരണവും വിമർശിക്കപ്പെടുന്നു.
എന്തിലും ഏതിലും പാപം കൽപ്പിച്ചു കൂട്ടുന്ന സദാചാര സമൂഹത്തിനു നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ് നോവൽ.

എന്താണ് പാപം ?!!
എന്താണ് പുണ്യം ?!!
നോവൽ ബാക്കിവക്കുന്നത് ഇങ്ങനെ ചില ചോദ്യങ്ങൾ കൂടിയാണ്.

മലയാളസാഹിത്യത്തിൽ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു ക്ലാസ്സിക്‌ തന്നെയാണ് നോവൽ.
ആയുസ്സിന്റെ മാത്രമല്ല മനുഷ്യജീവിതങ്ങളെ പൂർണ്ണമാക്കുന്ന നന്മ തിന്മകളുടെയും, വിചാരവികാരങ്ങളുടെയും പുസ്തകം കൂടിയാവുന്നുണ്ട് ‘ ആയുസ്സിന്റെ പുസ്തകം ‘.

ജീവിതത്തിൽ പാപത്തിന്റെ രുചിയറിഞ്ഞവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Reviewed by ഫ ഫ

https://www.facebook.com/profile.php?id=100004220887907

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s