ഖബർ കെ. ആർ. മീര

Reviewed by ജദീർ എംകെ കൊല്ലം

രേഖയാണോ അതോ സ്ഥലകാല ചരിത്രമാണോ വലുത്??രണ്ടിനും അതിൻെറതായ ഒരു “ഇതു”ണ്ട്.”രേഖ”യും “ചരിത്ര”വും ഇന്ന് ഇന്ത്യയിൽ കത്തുന്ന ഒരു വിഷയമാണ്. അറിയാല്ലോ..?.

Click to buy original book from Amazon

രചയിതാവ് കെ ആർ മീര തന്നെ ആമുഖകുറിപ്പിൽ തന്നെ പറയുന്നുണ്ട് ‘നിലവിലെ സാഹചര്യത്തിൽ ഇത്തരം കഥകൾ എഴുതുന്നത് ബുദ്ധിയല്ല എന്ന് അറിയാം’ എന്ന്. പക്ഷെ പിന്മാറരുത്. അതാണ് എഴുത്ത്. അതു തന്നെയാണ് “ഖബർ” പറയുന്നതും. ഭാവന എന്ന് പേരുള്ള ജില്ലാ ജഡ്ജിയായ ഒരു വനിതയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. പ്രണയ വിവാഹമായിരുന്നു. പക്ഷെ ഇപ്പോൾ ഡിവോഴ്സ്ഡ് ആണ് .അദ്വൈത് എന്ന ഒരു മകൻ്റെ അമ്മയും.ലോ കോളേജിൽ വച്ച് പ്രമോദ് എന്ന ചെറുപ്പക്കാരനോടുണ്ടായ പ്രണയവും പിന്നീട് ആ വിവാഹത്തിന് ശേഷം പ്രമോദിനുണ്ടായ വൈരാഗ്യവും പിന്നീടുനടന്ന വിവാഹ മോചനവും ഭാവന എന്ന “സ്ത്രീ” ഓർക്കുന്നു. പിന്നീട് അവൾ നിരാലംബയായില്ല,അല്ലെങ്കിൽ ആവാൻ സമ്മതിച്ചില്ല. ജില്ലാ ജഡ്ജിയാവാനുള്ള പരീക്ഷയെഴുതി ജഡ്ജി ആയി.

ഒരു തരത്തിൽ മറ്റൊന്നിനും സമയം കിട്ടാത്തത്ര ജോലിതിരക്കുണ്ടാക്കി ജീവിതം സുരക്ഷിതമാക്കി എന്നു വേണം പറയാൻ. അതിനിടയിലും തന്റെ മകന്റെ കാര്യങ്ങളെല്ലാം ഭംഗിയായി ശ്രദ്ധിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള വൈഭവം ഭാവന കാണിക്കുന്നുണ്ട്. അങ്ങനെ, ജില്ലാ ജഡ്ജിയായ ഭാവനക്കു മുമ്പിൽ എത്തിയ ഒരു ‘ഖബർ’ കേസും വാദിയായ കാക്കശേരി ഖയാലുദ്ധീൻ തങ്ങളും പിന്നീട് കഥ മുന്നോട്ട് കൊണ്ട് പോകുന്നു. മീരയുടെ വ്യക്തിത്വത്തിൽ കത്തിനിൽക്കുന്ന സ്ത്രീത്വത്വം ‘ഖബറും’ തുറന്നു കാണിക്കുന്നുണ്ട്.

കൺകെട്ടുകളും ചരിത്രത്തെ അവനവനു വേണ്ടി മാറ്റിയെഴുതുന്ന സ്വഭാവവും നോവലിലുടനീളവും പല കഥാപാത്രങ്ങൾക്കുമുണ്ട്.കേന്ദ്രകഥാപാത്രമായ ഭാവന എന്ന ജില്ലാ ജഡ്ജി ഖയാലുദ്ധീൻ തങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്..: “ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബർ എന്ന് വാദിച്ചാൽ തന്നെ, അങ്ങനെയൊന്നുണ്ട് എന്ന് തെളിയിക്കാൻ നിങ്ങളുടെ കയ്യിൽ രേഖയില്ല,ഉണ്ടോ?”. “രേഖയെന്ന് ചോദിച്ചാൽ…”. “ഉണ്ടോ ഇല്ലയോ?”. കടലാസ് രേഖ ഇല്ല.”താലിയോല രേഖ?”. “ഇല്ല.പക്ഷെ, രേഖ ഇല്ലാത്തത് കൊണ്ട് ഖബർ ഇല്ലാതാകുന്നില്ല”. ഈ ചോദ്യം ഇന്ന് ഇന്ത്യയിൽ മുഴങ്ങുന്നുണ്ട്,ഇല്ലെങ്കിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ മുഴങ്ങേണ്ടതുണ്ട്. അതുല്യമായ രീതിയിൽ നോവൽ വംശചരിത്രതിലൂടെയും പിന്നീട് വർത്തമാന കാലത്തേക്കും നമ്മെ വഴിനടത്തുന്നു.യുക്തി ബോധത്തെയും ശാസ്ത്രീയ വീക്ഷണത്തെയും കവച്ചുവെച്ച്കൊണ്ട് വിശ്വാസം അതിശക്തമായി മനുഷ്യമനസ്സ്സിനെ കീഴടക്കാൻ തുടങ്ങിയ ഇക്കാലത്ത് നാം ‘മതിഭ്രമ’ത്തിലാണ് ജീവിക്കുന്നതെന്ന പൊള്ളിക്കുന്ന തിരിച്ചറിവിലേക്ക് തന്റെ ചടുലവും മുനകൂർത്തതുമായ ആഖ്യാനത്തിലൂടെ നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

വ്യക്തിജീവിതം മുതൽ പല കാര്യങ്ങളിലും നമ്മൾ നീതിയെ അടക്കം ചെയ്ത ഖബറിന് മുകളിലാണ് നടക്കുന്നതെന്ന് കഥാപാത്രം തിരിച്ചറിയുമ്പോൾ കൺകെട്ടാണോ എന്ന് സംശയിച്ച്, അവർക്ക് മുന്നിൽ ഭൂമി അല്പം കുലുങ്ങുകയും നിലതെറ്റുകയുമാണുണ്ടായത്.അങ്ങനെ അന്ന്, 2019 നവംബർ 9ന് നോവൽ പച്ചമണ്ണിൽ തലചായ്ക്കുന്നു.You

can purchase this book via : https://amzn.to/3dxg1sE

And paperback via : https://amzn.to/2FDfetK

https://www.facebook.com/jadeer.mk.7#Qabar#DCBooks#KRMeeraK R Meera#bookreview#newbook#trending#malayalam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s