Azoom KT
മൂന്ന് കഥകൾ പറഞ്ഞു തുടങ്ങാം, എന്നെ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച കഥകൾ..
1) ഇന്നലെ ഞാൻ എന്റെ ഒരു കസിനെ കാണാൻ പോയി, പഴയ ഒരു കോമഡി പറഞ്ഞു പൊട്ടിച്ചിരിച്ചു… ചെറുപ്പത്തിൽ ഉമ്മാന്റെ വീട്ടിൽ എല്ലാവരും കൂടി കൂടിയപ്പോൾ ഇവളും എന്റെ മറ്റൊരു കസിനും കൂടി അമ്മാവന്റെ കല്യാണ ആൽബം മറിച്ചു നോക്കുകയായിരുന്നു.. അല്പം നിറം കുറവുള്ള എന്റെ കസിന് അവളുടെ ഫോട്ടോ കണ്ടപ്പോൾ ആകെ സങ്കടമായി.. സമപ്രായക്കാരിയായ മറ്റവളോട് ഇവളുടെ സങ്കടം പങ്കുവെച്ചു.. നമ്മുടെ കുടുംബത്തിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞത് എനിക്കാണ്.. ദയാലുവായ മറ്റേ കസിൻ ആശ്വസിപ്പിച്ചത് ഇങ്ങനെ.. നിന്നെക്കാളും ഭംഗി കുറവാണ് ആ ചങ്ങായിക്ക് ഒക്കെ (എന്നെ ചൂണ്ടി കാണിച്ചു കൊണ്ട്), ഇയ്യ് ബേജാറാവണ്ട..
2) രാവിലെ FB നോക്കിയപ്പോൾ ഒരു പോസ്റ്റ് കണ്ടു, “എൻറെ കെട്ടിയവനു പ്രശ്നമില്ല പിന്നെ നിങ്ങൾക്കെന്താ.?”.. ഇതായിരുന്നു തലക്കെട്ട്.. ഒരു ചിത്രമുണ്ട്, അതിനു താഴെയായി കുറച്ചു വരികളും.. മീശയുള്ള ഒരു പെണ്ണ് തന്റെ ഭർത്താവിൻന്റെ കൂടെ എടുത്ത ഒരു സെൽഫി..
3) സമീറ റെഡ്ഡി യുടെ ഒരു വീഡിയോ കണ്ട് അടുത്ത്.. ബോഡി ഷേമിങ്ങിനെ കുറിച്ച്.. നടി പറയുന്നു താൻ തടിച്ചിട്ടാണ്, മുഖകുരു ഉണ്ട്, മുടി നിരചിട്ടുണ്ട്.. be happy at the moment എന്ന് മെസ്സേജും ഉണ്ട്..
അമേരിക്കയിൽ ഫ്ലോയ്ഡ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ പല സ്റ്റാറ്റസുകളും കണ്ടിരുന്നു, എന്നെ ആകർഷിച്ച ഒരു സ്റ്റാറ്റസ് നമ്മുടെ സിസ്റ്റം തന്നെ ശരിയല്ല എന്ന് പറഞ്ഞു കൊടുത്ത ഒരു പാഠ പുസ്തകത്തിന്റെ പേജ് ആണ്.. അതിലുള്ളത് ഒരേ കുട്ടിയുടെ രണ്ട് ചിത്രം;. ഒന്നിന് കറുത്ത ചായം പൂശിയിരിക്കുന്നു, മറ്റേത് വെളുപ്പ് തന്നെ.. ആദ്യത്തേതിന് ugly എന്നും രണ്ടാമത്തേതിന് beautiful എന്നും പേരു കൊടുത്തിരിക്കുന്നു..
ഇനി എന്റെ അനുഭവങ്ങൾ പങ്കു വെക്കാം.. ഒരുപാട് കൂട്ടുക്കാർ ഉണ്ട് എനിക്ക്.. യാദൃശ്ചികമായി വന്നവരാണ് പലരും.. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ ചില്ല ആളുകളോട് താല്പര്യം തോന്നി അവരോട് അടുക്കാൻ നോക്കിയിരുന്നു പണ്ടൊക്കെ.. ഒടുവിൽ നല്ല അവസരങ്ങൾ വന്നു അവരോട് ഇടപഴകി 10 മിനിറ്റ് കൊണ്ട് വെറുത്തു പോവും.. നേരെ തിരിച്ചും സംഭവിക്കാം, ഭയങ്കര ബോറന്മാർ ആണെന്ന് വിചാരിച്ചു തുടങ്ങും, പക്ഷേ അവർ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സുന്ദരന്മാരും സുന്ദരികളും ആയി മാറും..
കുറച്ച് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നമുക്ക് ഇത് തീർക്കാം…
കുട്ടിയായിരുന്നപ്പോൾ നിറത്തിന്റെ അടിസ്ഥാനത്തിൽ ആണ് പലരും സുഹൃത്തുക്കളെ തിരഞ്ഞെടുത്തിരുന്നത്.. നിഷ്കളങ്കമായ ആ ബാല്യത്തിൽ അങ്ങനെ ഒരു വേർതിരിവ് കുത്തി വെച്ചതാര്.?
സൗന്ദര്യം നിർണയിക്കാനുള്ള കഴിവ് എനിക്കില്ല.. എന്നോട് ആരെങ്കിലും ഒരാളുടെ ഭംഗിയെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഞാനാകെ തളർന്നു പോവാറുണ്ട്.. കാരണം എന്റെ സുഹൃത്തുക്കൾ എല്ലാം ഭംഗിയുള്ളവരാണ്.. നമ്മുടെ ഭാവി തലമുറയ്ക്ക് സൗന്ദര്യത്തിന് വേറെ ഒരു കൂട്ടം പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയുമോ.?
എബ്രഹാം ലിംഗൻ അമേരിക്കയുടെ യുടെ എക്കാലത്തെയും മികച്ച പ്രസിഡണ്ടായിരുന്നു.. ഒരാളെ നിർണയിക്കേണ്ടത് അയാളുടെ സ്വഭാവവും വ്യക്തിത്വവും കണ്ടിട്ടില്ലേ.?
മറ്റുള്ളവർ നമ്മളെ എങ്ങനെ കാണും എന്ന ഭീതിയിൽ ജീവിക്കുന്നവർ മണ്ടന്മാർ അല്ലേ.? പുറമേയുള്ള കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നവർ അതിലേറെ വലിയ മണ്ടന്മാർ…
നമ്മൾ എന്തിന് പേടിക്കണം നമ്മൾ നമ്മളായി ജീവിക്കുക.. നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വൃത്തിയായി നടക്കുകയും ചെയ്യുക.. അത്ര മതി.. അല്ലാതെ മറ്റുള്ളവരുടെ സർട്ടിഫിക്കറ്റിനായി നിൽക്കരുത്..
മാറ്റം നമ്മളിൽ നിന്നും തുടങ്ങട്ടെ.. അപ്പൊ എല്ലാം പറഞ്ഞപോലെ..😜🤷🏻♂️
ശുഭം..
Azoom KT
https://www.facebook.com/azoomkt