എന്റെ അഭിപ്രായങ്ങൾ എന്റെ ഉത്തരവാദിത്തമല്ല???

Vivek S

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. എം ടി വാസുദേവൻ നായരുടെ ഫോട്ടോ വച്ചൊരു മാഗസിന് കണ്ട് എൻ്റെ ഒരു സുഹൃത്ത് ചോദിച്ചു. അതാരാണെന്ന്. ചോദ്യം കേട്ട് ഞെട്ടിയ ഞാൻ ആ അവസരം ഉപയോഗിച്ച് അവനെ വളരെ നന്നായിട്ട് തന്നെ കളിയാക്കി വിട്ടു.കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് എം ടി യെ കുറിച്ചറിയില്ല എന്ന് പറയുന്നത് മോശമല്ലേ!!
രണ്ട് വർഷങ്ങൾക്കിപ്പുറം നമ്മുടെ അതേ സുഹൃത്തിനോട് ഞാൻ ചോദിച്ചു ആരാ ഈ സ്റ്റീവ് ജോബ്സ്.അയാൾ മരിച്ചെന്നും പറഞ്ഞ് എല്ലാവരും കൂടി ഒടുക്കത്തെ പ്രകടനമാണല്ലോ. നമ്മുടെ സുഹൃത്ത് പക്ഷെ ആ അവസരം മുതലാക്കിയില്ല.( തോമ അത്ര വലിയ ചെറ്റയല്ല എന്ന ഡയലോഗ് ഒക്കെ കാച്ചാൻ പറ്റിയ സന്ദർഭം ആയിരുന്നു). ഒന്നും ചെയ്തില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം. ലോകത്തിൽ എല്ലാത്തിനേം കുറിച്ച് അറിവുള്ളവരാണെന്നാണ് ധാരണ വച്ച് പുലർത്തുന്ന ഒരു വിഭാഗമാണ് വലിയൊരു ശതമാനം മലയാളികളും. ഇപ്പോഴാണെങ്കിൽ ഈ അറിവ് വിളമ്പാൻ ധാരാളം platform ഉകളുമുണ്ട്. അങ്ങ് അമേരിക്കയിലെ കറുത്ത വർഗക്കാരൻ വെടിയേറ്റ് മരിച്ചത് തൊട്ട് ഇങ്ങ് ഓസ്ട്രേലിയയിലെ കാട്ട്തീയെ പറ്റി വരെയും ഇവരുടെ വാട്ട്സാപ്പ് സ്റ്റാറ്റസായും, എഫ് ബി പോസ്റ്റുകളായും കിടക്കുന്നത് കാണാം. ചിലർ ഓരോ ദിവസവും ഓരോ വിദഗ്ദർ ആണ്.ഒരു ദിവസം മനശാസ്ത്രജ്ഞരാണെങ്കിൽ, അടുത്ത ദിവസം പരിസ്ഥി ശാസ്ത്രജ്ഞരാവും. അങ്ങനെ ലോകത്ത് പറ്റാവുന്ന വേഷങ്ങളൊക്കെ ഇവർ എടുത്തിടും.ഇത് കണ്ട് ഇത്രയും സാമൂഹിക, മാനുഷിക അവബോധമുള്ള കൂട്ടർ ലോകത്ത് വേറെയുണ്ടോ എന്ന് തെറ്റിദ്ധരിച്ചാലും കുറ്റം പറയാൻ പറ്റില്ല.

പക്ഷെ വാസ്തവം എന്താണെന്ന് വച്ചാൽ കുറച്ച് ലൈക്കുകൾക്കും ഷെയർ ഉകൾക്കുമപ്പുറമുള്ള ഒരു ആത്മാർത്ഥതയോ, പ്രതിബദ്ധതയോ അതിനില്ല. അങ്ങനെ ആയിരുന്നെങ്കിൽ നമ്മുടെ നാടൊക്കെ എന്നേ നന്നായേനെ. പോസ്റ്റിടണം, ലൈക്കുകൾ എണ്ണണം, ആത്മരതി അടയണം, That’s all

NB: ഇപ്പോ പോന്നു. കുറച്ച് കഴിഞ്ഞ് ലൈക്കിൻ്റെ എണ്ണമെടുക്കാൻ വരുമ്പോ വീണ്ടും കാണാം 😄

Vivek S Balussery
https://www.facebook.com/viveksbalussery

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s